ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ….കൂടുതല്‍ സര്‍ക്കാര്‍ Notification ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യൂ 

പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ്‌ പഴ്സണൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് വിജ്ഞാപനമായി  ഒരു വർഷത്തിനുള്ളിൽ 20 ബാങ്കുകളിലായി 3562 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ബിരുദക്കാർക്ക് ആണ് അപേക്ഷിക്കാനുള്ള അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാം  പ്രിലിമിനറി മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി ഓൺലൈൻ പരീക്ഷയാണ്.ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ നടത്തും. നവംബറിലാണ് മെയിൻ പരീക്ഷ. ഇന്റർവ്യൂവും അലോട്ടുമെന്റ് ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റ് ഉണ്ടാകും 19 പൊതുമേഖല ബാങ്കുകൾക്കെപ്പം ഐഡിബിഐ ബാങ്ക് ഐബിപിഎസ് നിയമനരീതി സ്വീകരിച്ചിട്ടുണ്ട്.മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തിരഞ്ഞെടുപ്പ് നടത്താനും അവസരം ഉണ്ട്

പരീക്ഷയും തിരഞ്ഞെടുപ്പും

പൊതുമേഖലാ ബാങ്കുകളിലെ പിഒ/മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഐബിപിഎസ് നടത്തുന്ന ഏഴാമത്തെ പൊതു എഴുത്തു പരീക്ഷയാണിത് .ഐബിപിഎസ് പരീക്ഷ-7 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2018 -19) പി ഒ/ മാനേജ്മെന്റ് ട്രെയിനി  നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ്  പൊതു പരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്.പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമൺ ഇന്റർവ്യൂവും ഉണ്ടാവും.പൊതുപരീക്ഷയിൽ ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.2019 മാർച്ച് 31 വരെ ഈ വിജ്ഞാപന പ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്.ബാങ്കുകൾ നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ 3560  ഒഴിവുകളാണുള്ളത്.എണ്ണം ഇനിയും വർധിച്ചേക്കാം. അലോട്ടുമെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ  ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകൾ

 1. അലഹബാദ് ബാങ്ക്
 2. ബാങ്ക് ഓഫ് ബറോഡ
 3. ആന്ധ്ര ബാങ്ക്
 4. ബാങ്ക് ഓഫ് ഇന്ത്യ
 5. ബാങ്ക് ഓഫ് മഹാരാഷ്ട്ര
 6. കനറാ ബാങ്ക്
 7. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
 8. കോർപ്പറേഷൻ ബാങ്ക്
 9. ദേന ബാങ്ക്
 10. ഇന്ത്യൻ ബാങ്ക്
 11. ഇന്ത്യൻ ഓവർസീസ് ബാങ്ക്
 12. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
 13. പഞ്ചാബ് നാഷണൽ ബാങ്ക്
 14. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്
 15. സിൻഡിക്കേറ്റ് ബാങ്ക്
 16. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
 17. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
 18. യൂക്കോ ബാങ്ക്
 19. വിജയ ബാങ്ക്
 20. ഐ ഡി ബി ഐ ബാങ്ക്

 

യോഗ്യതയും പ്രായവും

യോഗ്യത:-
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.2017 സെപ്റ്റംബർ 5 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും
പ്രായം:-
20-30.ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് 3, വികലാംഗർക്ക് 10 വർഷം ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവ്. 2017 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി  പ്രായം കണക്കാക്കും.

പരീക്ഷാരീതിയും സിലബസും
ഓൺലൈൻ പൊതുഎഴുത്തുപരീക്ഷ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ്.രണ്ടു ഘട്ടത്തിലും ഒബ്ജെക്ടീവ് ചോദ്യങ്ങളാണ്.റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടത്തും. പ്രിലിമിനറിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വർക്ക് നവംബറിൽ മെയിൻ പരീക്ഷ നടത്തും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള 200 മാർക്കിന്റെ മെയിൻ പരീക്ഷയിൽ റീസണിങ് ആൻഡ്  കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ ബാങ്കിംങ് അവയർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ്,ഡാറ്റാ അനലിസിസ് ആന്റ് ഇന്റർപ്രട്ടേഷൻ എന്നീ വിഭാഗങ്ങളിൽ നിന്നായി 155 ചോദ്യങ്ങളുണ്ടാകും. ഒബ്ജെക്ടീവ്  പരീക്ഷയ്ക്ക്  നെഗറ്റീവ് മാർക്കുമുണ്ട്. ഇതിനുപുറമേ അരമണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് (ലെറ്റർ റൈറ്റിംഗ് ആന്റ് എസേ) വിഭാഗവുമുണ്ട്. മെയിൻ പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യുക. ജനുവരി / ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും.100 മാർക്കിന്റെതാണ് ഇന്റർവ്യൂ.പൊതു പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലെന്നിലേക്ക് അലോട്ട് ചെയ്യും. പട്ടിക വിഭാഗം ന്യൂനപക്ഷ വിഭാഗം അപേക്ഷകർക്ക് പ്രീ എക്സാമിനേഷൻ ട്രെയിനിങ് അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് .കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനത്തിൽ  ലഭിക്കും

പരീക്ഷാ കേന്ദ്രങ്ങൾ
സംസ്ഥാനത്തെ പത്ത് നഗരങ്ങളിലുൾപ്പെടെ രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കേരളത്തിൽ കണ്ണൂർ,കൊച്ചി, കൊല്ലം, കോട്ടയം,കോഴിക്കോട്,തൃശൂർ,തിരുവനന്തപുരം,മലപ്പുറം, പാലക്കാട്,ആലപ്പുഴ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാ കേന്ദ്രമുണ്ട്.മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷാഫീസ്
600 രൂപ പട്ടികവിഭാഗം വികലാംഗർക്ക് 100 രൂപ മതി ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ്,ഇന്റർനെറ്റ് ബാങ്കിംഗ് ,ഐഎംപിഎസ്, കാഷ്  കാർഡ് ,മൊബൈൽ വാലറ്റ്  എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. ഫീസടക്കുന്നതിനെ സംബന്ധിച്ച വിശദനിർദ്ദേശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഓൺലൈൻ അപേക്ഷ
www.ibps.in എന്ന വെബ്സൈറ്റ് വഴി  ഓൺലൈൻ അപേക്ഷ നൽകാം.ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷകന്റെ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്കാൻ ചെയ്തതു വേണ്ടിവരും. ഇതോടൊപ്പം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം ഫോട്ടോയും ഒപ്പും സ്കാൻ ചെയ്യുക ഓൺലൈൻ അപേക്ഷ സമയത്ത് അപേക്ഷകർക്കു രജിസ്ട്രേഷൻ  നമ്പറും പാസ്‌വേർഡും ലഭിക്കും. ഓൺലൈൻ അപേക്ഷയ്ക്കു ശേഷം സിസ്റ്റം ജനറേറ്റ് ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം.അപേക്ഷിക്കുന്നതിന് മുമ്പ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

അവസാന തിയതി September 5 

കൂടുതല്‍ സര്‍ക്കാര്‍ Notification ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യൂ 

LEAVE A REPLY

Please enter your comment!
Please enter your name here