ഈ ഒരു അറിവ് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ.. കൂടുതല്‍ Notification ലഭിക്കാന്‍ Facebook പേജ് ലൈക്‌ ചെയ്യൂ..

പ്രൊബേഷനറി ഓഫിസർ

ഫെഡറൽ ബാങ്ക് പ്രൊബേഷനറി ഓഫിസർ (സ്കെയില്‍ -1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ 4 വരെ അപേക്ഷ സ്വീകരിക്കും.

ശമ്പളം: സ്കെയില്‍ -1 : 23700-42020

യോഗ്യത:

  • കുറഞ്ഞത് 60 ശതമാനം മാർക്കോടെ അംഗീകൃത റഗുലർ ബിരുദം എസ്.എസ്.സി,പ്ലസ്‌ടു കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.
  • 2017 സെപ്റ്റംബർ 4 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും

പ്രായം:
അപേക്ഷകരുടെ പ്രായം 26 കവിയരുത്. 2017 ജൂലൈ 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും 1991 ജൂലൈ രണ്ടിനോ അതിനു ശേഷമോ ജനിച്ചവർ ആകണം അപേക്ഷകർ.

തെരഞ്ഞെടുപ്പ്:
ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ,പേഴ്സനൽ ഇൻറർവ്യൂ അടിസ്ഥാനമാക്കിയാകും  തിരഞ്ഞെടുപ്പ്. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ സെപ്റ്റംബര്‍ അവസാനവാരത്തിൽ നടത്തും. പരീക്ഷാക്രമം www.federalbank.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനു സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്,തൃശൂർ,കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്

പ്രൊബേഷന്‍:
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  രണ്ടുവർഷം പ്രൊബേഷന്‍

അപേക്ഷാഫീസ് :
700 രൂപ, പട്ടികവിഭാഗക്കാർക്ക് 350 രൂപ മതി. Transaction Charge, Tax പുറമേ. ഓൺലൈനായി ഫീസ്‌ അടക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇന്റർനെറ്റ് ബാങ്കിംഗ് രീതികളിലൂടെ ഓൺലൈനായി ഫീസ്‌  അടയ്ക്കണം. ഫീസ് അടക്കുന്നതിനു നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും.

www.federalbank.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നവർക്ക് ഇമെയില്‍  ഐഡി ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുന്നതിന് മുമ്പ്   വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ   നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കണം.

Website:www.federalbank.co.in
Last Date:September 4

 

LEAVE A REPLY

Please enter your comment!
Please enter your name here