പ്രധാനപ്പെട്ട തുറമുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ 

ഇന്ത്യൻ തുറമുഖങ്ങൾ

 • ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ 90 ശതമാനവും തുറമുഖങ്ങൾ വഴിയാണ് നടക്കുന്നത്
 • 12 പ്രധാന തുറമുഖങ്ങളും, 190 ഓളം ചെറുകിട തുറമുഖങ്ങളുമാണ് ഇന്ത്യയിൽ ഉള്ളത്
 • പ്രധാന തുറമുഖങ്ങളുടെ ചുമതലയും മേൽനോട്ടവും കേന്ദ്രസർക്കാരിനാണ്
 • ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം സംസ്ഥാന സർക്കാറുകൾക്കാണ്.
 • ഏറ്റവും കൂടുതൽ പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനം തമിഴ്നാടാണ്
 • പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങൾ കാണ്ട്ല,മുംബൈ, മർമ ഗോവ, ന്യൂമാംഗ്ലൂർ,കൊച്ചി
 • കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങൾ കൊൽക്കത്ത,പാരദ്വീപ്,വിശാഖപട്ടണം ചെന്നൈ,എണ്ണൂർ, തൂത്തുക്കുടി.
 • കാണ്ട്ല (ഗുജറാത്ത് ) പണികഴിപ്പിച്ചത് 1950-ൽ
 • വേലിയേറ്റ തുറമുഖമാണ് കാണ്ട്ല
 • പ്രകൃതിദത്തമായ തുറമുഖമാണ് മുംബൈ
 • കപ്പലിന്റെ അറ്റക്കുറ്റപ്പണികൾ നടത്തുന്ന തുറമുഖങ്ങളിലെ ഭാഗം ഡോക്ക് എന്നറിയപ്പെടുന്നു
 • ഇന്ദിര, പ്രിൻസ്,വിക്ടോറിയ എന്നീ പേരുകളിലാണ് മുംബൈ തുറമുഖത്തിലെ ഡോക്കുകൾക്ക്
 • ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖം മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖമാണ് ഇത് നേവാ ഷെവാ തുറമുഖം എന്നും അറിയപ്പെടുന്നു
 • ഗോവയിലാണ് മർമഗോവ തുറമുഖം ഇന്ത്യയിൽ നിന്നും ഇരുമ്പയിര് പ്രധാനമായും കയറ്റിയയക്കുന്നത് മർമഗോവ വഴിയാണ്
 • ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം ഗുജറാത്തിലെ അലാങ് ആണ്
 • കപ്പലുകളുടെ സ്മശാനം എന്നാണ് അലാങ് അറിയപ്പെടുന്നത്
 • കർണാടകയിലെ മംഗലാപുരത്തിനടുത്തുള്ള ന്യൂമാംഗ്ളൂർ  തുറമുഖം പ്രവർത്തനമാരംഭിച്ചത് 1974-ലാണ്
 • ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചിയിലേത് 1341-ൽ പെരിയാറിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്നാണ് കൊച്ചി തുറമുഖം രൂപംകൊണ്ടത്
 • അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് കൊച്ചിയാണ്.കൊച്ചിയിലെ ദിവാനായിരുന്ന arkay ഷൺമുഖംഷെട്ടിയാണ് 1936 കൊച്ചിയെ ഇങ്ങനെ വിശേഷിപ്പിച്ചത്
 • ആധുനിക കൊച്ചി തുറമുഖത്തിന്റെ പ്രധാന ശില്പി ബ്രിട്ടീഷ് എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയാണ് കൊച്ചിയിലെ ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1928 മെയ് 26 നായിരുന്നു
 • കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ച മണ്ണ് നിക്ഷേപിച്ചതിൽ നിന്നാണ് വെല്ലിംഗ്ടൺ ദ്വീപുണ്ടായത്
 • വൻചരക്കുകപ്പലായ  കണ്ടെയ്നർ കപ്പൽ ആദ്യമായി അടുത്ത ഇന്ത്യൻ തുറമുഖം കൊച്ചി. 1973-ൽ പ്രസിഡന്റ്  ടൈലർ എന്ന കണ്ടെയ്നർ കപ്പലാണ് എത്തിയത്
 • ലോകത്തിലെത്തന്നെ ഏറ്റവും പഴക്കമുള്ള തുറമുഖങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി

 

 • ഇന്ത്യയിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് ചെന്നൈയിലേത്
 • ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം എണ്ണൂർ. ചെന്നൈയിൽ നിന്നും 24 കിലോമീറ്റർ വടക്കുമാറിയാണ് എണ്ണൂർ
 • ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ആന്ധ്രപ്രദേശിലെ വിശാഖ പട്ടണം 1933 ലാണ് ഇത് സ്ഥാപിച്ചത്
 • ഒറീസ്സയിലുള്ള പ്രധാന തുറമുഖം പാരദ്വീപ്. 1964 ൽ ആണ് ഇത് പ്രവർത്തനം തുടങ്ങിയത്.കൃത്രിമ കായലുകൾക്കിടയിലാണ് പാരദ്വീപ്
 • ഇന്ത്യയിലെ നദീജന്യ തുറമുഖമാണ് കൊൽക്കത്ത ഇതിന് ഹാൽഡിയയിലും ഡോക്കുണ്ട് ഹൂഗ്ലി നദീതീരത്താണ് കൊൽക്കത്ത തുറമുഖം
 • ഗുജറാത്തിൽ തന്നെയുള്ള മുന്ദ്രയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
 • 2008 ജൂലയിൽ ആന്ധ്രപ്രദേശിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യ തുറമുഖമാണ് കൃഷ്ണപട്ടണം
 • കൊച്ചി വൻകിട തുറമുഖവും 17 ചെറുകിട തുറമുഖമാണ് കേരളത്തിലുള്ളത്
 • പുതിയൊരു അന്താരാഷ്ട്ര തുറമുഖം കേരളത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് വിഴിഞ്ഞത്താണ്

LEAVE A REPLY

Please enter your comment!
Please enter your name here