ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് 

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ആരോഗ്യം കാറ്റഗറി നമ്പർ 305/2017 – 312/2017

വകുപ്പ് :ആരോഗ്യം
ഉദ്യോഗപ്പേര്: ലബോറട്ടറി ടെക്നീഷ്യൻ
ശമ്പളം: 22200- 48000രൂപ
ഒഴിവുകള്‍:  ജില്ലാടിസ്ഥാനത്തിൽ

കാറ്റഗറി നമ്പര്‍ സമുദായം ജില്ലയും ഒഴിവുകളും
305/2017 ഒഎക്സ് കൊല്ലം-1

കോട്ടയം-1

306/2017 ധീരവ കൊല്ലം-1

മലപ്പുറം-1

വയനാട്-1

307/2017 ഹിന്ദുനാടാര്‍ കൊല്ലം-1

കോട്ടയം-1

വയനാട്-1

308/2017 വിശ്വകര്‍മ ഇടുക്കി-1
309/2017 പട്ടിക വര്‍ഗം ഇടുക്കി-1
310/2017 ഈഴവ/ബില്ലവ/തീയ്യ ഇടുക്കി-1
311/2017 മുസ്ലിം തൃശ്ശൂര്‍-2
312/2017 എല്‍സി/എഐ വയനാട്-1

 

  • ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തിൽ പെടാത്ത ഉദ്യോഗാർത്ഥികൾ  സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം  നിരസിക്കും. അങ്ങനെയുള്ളവർക്ക് നിരസന മെമ്മോ അയയ്ക്കുന്നതല്ല.
  • ഈ വിജ്ഞാപന പ്രകാരം ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റിൽ തയ്യാറാക്കുന്നതാണ് ഇപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികക്ക് താഴെ പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിന്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദായത്തിനു വേണ്ടി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്കും ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ നികത്തപ്പെടാത്ത ഒഴിവുകളിലേക്കും ഉദ്യോഗാർഥികളെ നിയമന ശുപാർശ ചെയ്തു നിയമനം നടത്തുന്നതുവരെ നിലവിലിരിക്കും.
ജില്ലയുടെ പേര് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി കാറ്റഗറി നമ്പര്‍
കൊല്ലം 13-02-2014 406/2009
കോട്ടയം 20-03-2014 406/2009
മലപ്പുറം 07-01-2017 406/2009
വയനാട് 23-07-2014 406/2009
ഇടുക്കി 06-03-2014 406/2009
തൃശൂര്‍ 04-12-2013 406/2009

 

  • ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കുകയും ജില്ലയുടെ പേര് അപേക്ഷയുടെ നിർദിഷ്ട കോളത്തിൽ രേഖപ്പെടുത്തുകയും ചെയ്യണം. ഇതിനു വിപരീതമായി  ഒരു ഉദ്യോഗാർഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളതായോ  തന്നിമിത്തം തിരഞ്ഞെടുക്കപ്പെടാൻ ഇടയായതായോ തെളിഞ്ഞാല്‍  പ്രസ്തുത അപേക്ഷകർ നിരുപാധികം നിരസിക്കപ്പെടുകയും അവരുടെമേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യും.
  • ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27-05-1971 ലെ സർക്കാർ ഉത്തരവ് ജിഒ(എംഎസ്)154/71/പിഡിയിലെ  പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷത്തിനിടക്ക് മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചുവർഷത്തിനുശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02-01-1961 ലെ സർക്കാർ ഉത്തരവ് ജിഒ(എംഎസ്) നമ്പർ 4/61 പിഡിയിലെ വ്യവസ്ഥകൾക്കു വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് വിജ്ഞാപനപ്രകാരം അപേക്ഷകൾ അയക്കുവാൻ  അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുന്ന അപേക്ഷിക്കാവുന്നതാണ്

നിയമന രീതി
നേരിട്ടുള്ള നിയമനം (ഒഎക്സ്/ധീരവ/ഹിന്ദു നാടാര്‍ /വിശ്വകര്‍മ / പട്ടിക വർഗ്ഗം/ ഈഴവ/തീയ്യ/ ബില്ലവ/ മുസ്ലിം/ എൽ സി/എഐ എന്നീ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികളില്‍നിന്ന് മാത്രം

പ്രായം
18-39. ഒഎക്സ്/ധീരവ/ഹിന്ദു നാടാര്‍ /വിശ്വകര്‍മ / ഈഴവ/തീയ്യ/ ബില്ലവ/ മുസ്ലിം/ എൽ സി/എഐ എന്നീ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾ 02-01-1978 നും 01-01-1999 നും  ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തിയ്യതികളും ഉൾപ്പടെ)
18 41 പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളും പ്രായപൂർത്തിയായതിനു ശേഷം പട്ടിക ജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്തിട്ടുള്ളവരോ അവരുടെ സന്താനങ്ങളോ ആയ ഒഎക്സ്  വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളും 02-01-1976 നും 01-01-1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു രീതികളും ഉൾപ്പടെ)

യോഗ്യതകൾ

  • ജനറൽ സയൻസ് വിഷയങ്ങളിൽ ബി ഗ്രേഡോട്  കൂടിയോ  അല്ലെങ്കിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കൂടിയോ പ്രീഡിഗ്രി അഥവാ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.21-05-1966 ലെ ജിഒ(പി) 208/66/PD ലെ ഉത്തരവും അതിനോടനുബന്ധിച്ചുള്ള ഭേദഗതികളും അനുസരിച്ച്  പട്ടിക ജാതി-പട്ടിക വർഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 10% മാർക്ക് ഇളവും സാമൂഹ്യവും വിദ്യഭ്യാസപരവുമായ   പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവും അനുവദിക്കുന്നതാണ്. ആംഡ് ഫോഴ്സിൽ 15 വർഷത്തിൽ കുറയാത്ത സേവനമനുഷ്ഠിച്ചിട്ടുള്ളവരും ബ്ലഡ് ട്രാന്‍സ്ഫ്യൂഷൻ ടെസ്റ്റ്‌ ക്ലാസ്സ്‌ 1 പാസായിട്ടുള്ളവരും ആയ വിമുക്ത ഭടന്‍മാര്‍ക്ക്  എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത മതിയാവുന്നതാണ്.
  • സാങ്കേതികം കേരളത്തിലെ മെഡിക്കൽ കോളേജുകളോ തിരുവനന്തപുരം  പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെനിംഗ്  ജയിച്ചിരിക്കണം.അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം
  • സയൻസിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രീഡിഗ്രി പരീക്ഷയ്ക്ക് ബി ഗ്രേഡ് വേണമെന്ന് നിർബന്ധമില്ല.

അവസാന തിയതി 20.09.2017

കൂടുതല്‍ Notification ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യൂ.. ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ..

LEAVE A REPLY

Please enter your comment!
Please enter your name here