അവസാന തിയതി 20.09.2017

വകുപ്പ് :- മെഡിക്കൽ വിദ്യാഭ്യാസം

ഉദ്യോഗപ്പേര്:-സ്റ്റാഫ് നഴ്സ്

ഗ്രേഡ് ശമ്പളം:- 27800-59400 രൂപ

ഒഴിവുകള്‍:-  സംസ്ഥാനതലം പ്രതീക്ഷിത ഒഴിവുകൾ

  • ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് 11-05-2011 ലെ ജി.ഒ(പി) നമ്പർ  303/2011 കേരള മെഡിക്കൽ വിദ്യാഭ്യാസ ബോർഡിനേറ്റ് സർവീസ്( നേഴ്സിങ് ഇന്‍ ഹോസ്പിറ്റൽ വിങ്) പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തും.
  • ഈ തസ്തികയുടെ മൂന്ന് ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു

നിയമന രീതി:- നേരിട്ടുള്ള നിയമനം

പ്രായം :-20-36 ഉദ്യോഗാർത്ഥികൾ 02-01-1981 നും 01-01-1997 നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ടു് തീയതികളും ഉൾപ്പടെ)

യോഗ്യതകള്‍

  1. സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ കോഴ്സ് വിജയിച്ചിരിക്കണം/ഡൊമസ്റ്റിക്‌ നഴ്സിങില്‍ വിഎച്ച്എസ്ഇ ഇല്ലെങ്കിൽ തത്തുല്യ യോഗ്യത
  2. ബിഎസ്സി നഴ്സിങ് വിജയിച്ചിരിക്കണം അല്ലെങ്കിൽ ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ജനറൽ നഴ്സിംഗിലും മിഡ് വൈഫറിയിലും  മൂന്നുവർഷത്തില്‍ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം
  3. കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ സ്ത്രീകൾ നെഴ്സ്‌ ആൻഡ് മിഡ് വൈഫ് ആയും പുരുഷന്മാർ നെഴ്സ്‌ ആയും രജിസ്റ്റർ ചെയ്തിരിക്കണം.

 

പ്രോബേഷന്‍-

ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവര്‍ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തിനുള്ളിൽ രണ്ടുവർഷത്തെ  പ്രോബേഷനിലായിരിക്കും.

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് 

 

 

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here