ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ലഭിക്കാന്‍ YouTube Channel Subscribe ചെയ്യൂ..

സിവില്‍ എക്സൈസ്‌ ഓഫീസര്‍ കാറ്റഗറി നമ്പര്‍ :345/2017

ശമ്പളം = 20000-45800 രൂപ

ഒഴിവുകളുടെ എണ്ണം = ജില്ലാ അടിസ്ഥാനത്തില്‍

നിയമനരീതി : നേരിട്ടുള്ള നിയമനം  (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം)

പ്രായം = 19-36, ഉദ്യോഗാര്‍ത്ഥികള്‍ 02-01-1981 നും 01-01-1998 നും ഇടയില്‍ ജനിച്ചവരായിരിക്കണം.(രണ്ട് തിയ്യതികളും ഉള്‍പ്പെടെ). വയസ്സ് ഇളവിനെ സംബന്ധിച്ച് മറ്റു ആനുകൂല്യങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.

യോഗ്യതകള്‍:

വിദ്യാഭ്യാസയോഗ്യത:-പ്ലസ്‌ടു പരീക്ഷ ജയിച്ചവരായിരിക്കണം, അഥവാ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

ശരീരിക യോഗ്യത: ഉയരം കുറഞ്ഞത്‌ 160cm, നെഞ്ചളവ്‌ കുറഞ്ഞത്‌ 76cm, പൂര്‍ണ്ണ ഉച്ചാസത്തില്‍ കുറഞ്ഞത്‌ 5cm വികാസവും.

കായിക ശേഷിയും കാഴ്ച ശക്തിയും:-

ഔട്ട്‌ഡോര്‍ ജോലികള്‍ സജീവമായി ചെയ്യാനുള്ള കായികശേഷിയും ശാരീരിക യോഗ്യതയും കഴിവും ഉണ്ടെന്നു കാണിക്കുന്നതും അസിസ്റ്റണ്‍്റ്‌ സര്‍ജനില്‍ താഴെയല്ലാത്ത റാങ്കുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുതുന്നതുമായ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഓരോ ഉദ്യോഗാര്‍ത്ഥിയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതാണ്.

കായികക്ഷമതാ പരീക്ഷ:

ഉദ്യോഗാര്‍ത്ഥികള്‍ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കായിക ക്ഷമതാ പരീക്ഷ ജയിച്ചിരിക്കേണ്ടതാണ്. നാഷണല്‍ ഫിസികള്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍സ്റ്റാര്‍ നിലവാരത്തിലുള്ള 8 ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

അവസാന തിയ്യതി: 4/10/2017

ഭിന്നശേഷിയുള്ളവര്‍ക്കും വനിതകള്‍ക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  

 

LEAVE A REPLY

Please enter your comment!
Please enter your name here