ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ലഭിക്കാന്‍ YouTube Channel Subscribe ചെയ്യൂ..

ലൈറ്റ് കീപ്പര്‍ ആന്റ് സിഗ്നലര്‍ കാറ്റഗറി നമ്പര്‍ 278/2017

ശമ്പളം: 18000-41500

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

നിയമന രീതി :നേരിട്ടുള്ള നിയമനം

പ്രായം : 18-36 ഉദ്യോഗാർഥികൾ 02-01-1981 നും 01-01-1999 നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തിയ്യതികളും ഉൾപ്പെടെ).പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും നിയമാനുസൃത ഇളവുണ്ട്

യോഗ്യതകൾ: കുറഞ്ഞത്‌ എസ്.എസ് എല്‍.സി. നിലവാരത്തിലുള്ള പൊതു വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

NB:- വിമുക്തഭടൻമാർക്ക്  ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരുന്നാലും മതിയാകും. അത്തരം സന്ദർഭത്തിൽ പ്രസ്തുത ജോലി നിർവഹിക്കാൻ തക്കവിധത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ഉണ്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുന്നത് അധികാരികൾ സാക്ഷ്യപ്പെടുത്തിയിരിക്കണം. എന്നാൽ ഇപ്രകാരം നിയമിക്കപ്പെടുന്നവർ  ഭരണപരമായ ഉത്തരവാദിത്വമുള്ള പോർട്ട് കൺസർവേറ്റർ തുടങ്ങിയ ഉയർന്ന തസ്തികയിലേക്ക് തസ്തികമാറ്റത്തിനോ   ഉദ്യോഗക്കയറ്റത്തിനോ  അർഹരല്ല.

നിയമിക്കപ്പെടുന്ന   ഉദ്യോഗാർഥികൾ തങ്ങളുടെ പ്രോബോഷ്കന്‍ കാലത്തുതന്നെ താഴെപ്പറയുന്ന പരിശീലനം നേടേണ്ടതാണ്.

  •  ഇന്റർനാഷനൽ കോഡ്  സിഗ്നലിങ് സംബന്ധിച്ചും കൊടികളെ ബന്ധിച്ചും ആറു  ആഴ്ചയിൽ കുറയാതെയുള്ള പരിശീലനം.
  • ഇതിനുശേഷം ലൈറ്റ് കീപ്പർ ആന്‍റ് സിഗ്നലര്‍  ജോലിയിൽ 6 ആഴ്ചയിൽ കുറയാതെയുള്ള പരിശീലനം.
  • ഇന്ത്യാ ഗവൺമെന്റിന്റെ ലൈറ്റ് ഹൗസ്അ  വർക്ക്ഷോപ്പിൽ എംഏ അസറ്റിലിന്‍  വിളക്കുകൾ ശരിയായി കൈകാര്യം ചെയ്യുന്നതിൽ 6 ആഴ്ചയിൽ കുറയാതെയുള്ള പരിശീലനം.

അവസാന തിയ്യതി:20/09/2017

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  

 

 

LEAVE A REPLY

Please enter your comment!
Please enter your name here