ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ലഭിക്കാന്‍ YouTube Channel Subscribe ചെയ്യൂ..

SSC അപേക്ഷ ക്ഷണിച്ചു 121 ഒഴിവുകൾ

വിവിധ വകുപ്പുകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ഒഴിവുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.കേരള-കർണാടക റീജണില്‍  42 ഒഴിവുകളുണ്ട്. സതേണ്‍  റീജണില്‍  66 ഒഴിവുകളും. നോർത്ത് ഈസ്റ്റ് റീജണില്‍ 13 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരള-കർണാടക റീജണ്‍

 • സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ് )-2
 • സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്ക്)- 3
 • ടെക്നിക്കൽ സൂപ്രണ്ട് (പ്രോസസ്സിങ്ങ്‌)-2
 • മാർക്കറ്റ് ഇന്റലിജൻസ് ഇൻസ്പെക്ടർ  (ഇക്കണോമിക്സ്)-1
 • ലൈബ്രറി ആന്റ് ഇൻഫർമേഷൻ അസിസ്റ്റന്റ്-1
 • റിസർച്ച് അസിസ്റ്റന്റ് -2
 • ജൂനിയർ കൺസർവേഷൻ അസിസ്റ്റന്റ്-2
 • ലബോറട്ടറി അറ്റന്‍ഡന്റ്-1
 • ജൂനിയർ ക്ലാർക്ക് 1
 • ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് ബി -1
 • കൺസർവേഷൻ അസിസ്റ്റന്റ്-1
 • അസിസ്റ്റന്റ് വെൽഫെയർ അഡ്മിനിസ്ട്രേറ്റർ-1
 • ലൈബ്രറി അറ്റന്‍ഡന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്)-1
 • ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് ബി-14

 

കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ്  പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരീക്ഷ. ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ,Quantitative Aptitude, ജനറൽ അവയർനസ് എന്നിവയാണ് സിലബസിൽ ഉള്ളത്.

പരീക്ഷാ ഫീസ് 100രൂപ എസ് സി എസ് റ്റി വിഭാഗക്കാർ ,അംഗപരിമിതർ, വനിതകൾ വിമുക്തഭടര്‍ ഫീസ് അടയ്ക്കേണ്ടതില്ല. മറ്റുള്ളവർക്ക് എസ്.ബി.ഐ  നെറ്റ് ബാങ്കിംഗ് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് അല്ലെങ്കിൽ എസ്.ബി.ഐ  ചെലാന്‍   എന്നീ സൗകര്യങ്ങൾ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം:

www.ssconline.nic.in അല്ലെങ്കില്‍ www.ssckkr.kar.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഒന്നിലധികം തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല. പ്രത്യേകം ഫീസ്‌ അടച്ച് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥികൾ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം ചെയ്യണം.അപേക്ഷാ നടപടികളും ഫീസ്‌ അടയ്ക്കലും പൂർത്തിയാക്കിയാൽ ഉദ്യോഗാർഥികള്‍ ഇതിന്‍റെ പ്രിന്‍റ് എടുത്ത് The Regional Director, Staff Selection Commission (KKR), 1st Floor, ‘E’ Wing,Kendriya Sadan, Koramangala, BENGALURU – 560034   എന്ന  വിലാസത്തിലേക്ക് അയച്ചു നൽകണം. പ്രായം, യോഗ്യത മുൻപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആണ് അയക്കേണ്ടത്. സംവരണ സർട്ടിഫിക്കറ്റുകളുടെ മാതൃക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 24

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3

LEAVE A REPLY

Please enter your comment!
Please enter your name here