ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ലഭിക്കാന്‍ YouTube Channel Subscribe ചെയ്യൂ..

കരസേനയിലേക്ക്  മികവുള്ള യുവാക്കളെ കണ്ടെത്തുവാനുള്ള റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ 23 മുതൽ നവംബർ നാലുവരെ കോഴിക്കോട്ടെ ഈസ്റ്റ് ഹില്ലിലുള്ള ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയിൽ വടക്കൻ ജില്ലക്കാർക്കും, ലക്ഷദ്വീപ് മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും  പങ്കെടുക്കാം.സോൾജ്യർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്.ട്രെന്‍ഡ്മെന്‍, ക്ലാര്‍ക്ക്/സ്റ്റോർ കീപ്പര്‍ ടെക്നിക്കല്‍,ജനറൽ ഡ്യൂട്ടി വിഭാഗങ്ങളിലായാണ്  അവസരം. ഏതെങ്കിലും ഒരു ട്രേഡിലേക്ക്  മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

www.joinindianarmy.nic.in ലൂടെ  ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ സാധിക്കും. സെപ്റ്റംബര്‍ അഞ്ചു മുതൽ ഒക്ടോബർ 7 വരെ രജിസ്ട്രേഷൻ നടത്താം. ആധാർ കാർഡ് വിവരങ്ങൾ നൽകണം. കൃത്യമായി അപേക്ഷിച്ചുകഴിഞ്ഞാൽ ഒക്ടോബർ 14നു ശേഷംഅഡ്മിറ്റ്‌ കാര്‍ഡ്  ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.  ഈ അഡ്മിറ്റ് കാർഡ്/സ്ലിപ്പുമായി  റാലി ദിവസം രാവിലെ നാലുമണിക്ക്  റാലി  സ്ഥലത്ത് റിപ്പോർട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383953 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടാം. വെബ് സൈറ്റ് : www.joinindianarmy.nic.in

 

റാലിക്ക് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 • എട്ടാംക്ലാസ് ,എസ്എസ്എൽസി ,പ്ലസ് ടു മറ്റു ഉയർന്ന യോഗ്യതകൾ ഉണ്ടെങ്കിൽ അവയുടെയും അസൽ സർട്ടിഫിക്കറ്റുകളും നാല് വീതം ഫോട്ടോസ്റ്റാറ്റ് പകർപ്പുകളും, എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്
 • 10 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഇംഗ്ലീഷിൽ എഴുതിയ സത്യവാങ്മൂലം
 • അടുത്ത കാലത്ത് എടുത്ത 12 പാസ്പോർട്ട് സൈസ് കളർ ഫോട്ടോകൾ. പഴകിയതോ കമ്പ്യൂട്ടർ നിർമ്മിതമായ പടങ്ങൾ സ്വീകരിക്കില്ല.
 • തഹസിൽദാരുടെയോ  ഡെപ്യൂട്ടി കമ്മീഷണറുടെയോ പക്കൽനിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റും അതിന്റെ പകർപ്പുകളും.

 

 • ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്നോ  വില്ലേജ് ഓഫീസിൽ നിന്നോ  ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന അംഗീകൃത സ്ഥാപനത്തിലെ പ്രിൻസിപ്പൽ എന്നിവരിൽ നിന്നോ  ലഭിച്ച ഓഫീസ് സീലോടുകൂടിയ സ്വഭാവ സർട്ടിഫിക്കറ്റ് . ആറുമാസത്തിനകം ലഭിച്ചത് ആവണം.
 •  മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്.
 • ജവാന്മാരുടെ മക്കൾ, വിമുക്തഭടന്മാരുടെ മക്കൾ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകളുടെയോ, സർവീസിൽ ഇപ്പോഴുള്ളവരുടെയോ മക്കൾ  ആണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം . സാക്ഷ്യപ്പെടുത്തുന്നവരുടെ  നമ്പറും റാങ്കും പേരും വ്യക്തമായിരിക്കണം.
 • എൻ സി സി സർട്ടിഫിക്കറ്റ് ഉള്ളവർ അവയുടെ  അസ്സലും, സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകളും.
 • ക്ലാർക്ക് സ്റ്റോർ കീപ്പർ  തസ്തികയിലെ അപേക്ഷകർ ഡെയാകില്‍ നിന്നുള്ള ബിസിനസ്‌ പ്രൊഫെഷണല്‍ പ്രോഗ്രാമര്‍‌ സർട്ടിഫിക്കറ്റ് ഉള്ളവരാണെങ്കില്‍   മുൻഗണന ലഭിക്കും.
 • രേഖകളെല്ലാം ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയത് ആവണം.
 • കായിക പരീക്ഷയ്ക്ക് ആവശ്യമായ റണ്ണിങ് ഷൂവും ഷോര്‍ട്സും  ഉദ്യോഗാർഥികൾ കരുതണം.
 • പാൻകാർഡ് ,ആധാർകാർഡ് ,ദേശസാൽകൃത ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ കൊണ്ടു വരണം.
 • മുകളിൽ പറഞ്ഞ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും കൊണ്ട് വരണം.

രജിസ്റ്റര്‍ :സെപ്റ്റംബര്‍ 5 മുതല്‍ ഒക്ടോബര്‍ 7 വരെ 

റാലി : ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ 

LEAVE A REPLY

Please enter your comment!
Please enter your name here