ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ലഭിക്കാന്‍ YouTube Channel Subscribe ചെയ്യൂ..

കൊല്ലം

 • 1949 ജൂലായ് ഒന്നിന് നിലവിൽ വന്നു.
 • കൊല്ലത്തിന് കോപ്പറേഷൻ പദവിയുണ്ട്.
 • കല്ലടയാറും ഇത്തിക്കരയാറും  പ്രധാന നദികൾ.
 • പ്രധാന കായലുകൾ അഷ്ടമുടിക്കായല്‍, പരവൂർ, ഇടവ.
 • കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്നു.
 • ജയസിംഹൻ എന്ന രാജാവിന്റെ പേരിൽ നിന്നുമാണ് കൊല്ലത്തിന് ജയസിംഹനാട് അഥവാ ദേശിങ്ങനാട് എന്ന പേരുവന്നത് 1741-ല്‍ മാർത്താണ്ഡവർമ്മ ദേശിങ്ങനാട് കീഴടക്കി.
 • പാലരുവി വെള്ളച്ചാട്ടം, ചടയമംഗലത്തെ ജഡായുപാറ, കൊല്ലത്തെ തിരുമുല്ലവാരം ബീച്ച് , തങ്കശ്ശേരി വിളക്കുമാടം, ചെന്തുരുണി വന്യജീവി സങ്കേതം, അഷ്ടമുടി ജലാശയം,ആശ്രാമം പിക്നിക് വില്ലേജ്  എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.
 • കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, അച്ചൻകോവിലിലെയും ആര്യങ്കാവിലെയും ശാസ്താ ക്ഷേത്രങ്ങൾ, വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം എന്നിവ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.
 • കുണ്ടറ കളിമണ്ണ് വ്യവസായത്തിന് പ്രസിദ്ധമാണ്.
 • കേരള സിറാമിക്സ് കുണ്ടറയിലാണ്.
 • വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്ത്  സ്വരൂപത്തിന്റെ ആസ്ഥാനം കൊട്ടാരക്കരയായിരുന്നു.
 • കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം പിറവികൊണ്ടത് കൊട്ടാരക്കരയിൽ ആയിരുന്നു.
 • ആര്യങ്കാവ് ചുരം കൊല്ലം ജില്ലയിലെ കരമാർഗ്ഗവും റെയിൽ മാർഗവും തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു.
 • ഏറ്റവും കൂടുതൽ  കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല കൊല്ലമാണ്.
 • കേരളത്തിന് ആദ്യ തുണിമില്ല് (1881) സ്ഥാപിതമായത്  കൊല്ലത്താണ്.
 • 1903-ല്‍  സ്ഥാപിതമായ എസ്എൻഡിപി യോഗത്തിന്റെ ആസ്ഥാനം കൊല്ലത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here