ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ഇപ്പോള്‍  YouTube ചാനലില്‍  Click Here

ഗോവ

 • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ആണ് ഗോവ
 • വിദേശ  ആധിപത്യത്തിൽനിന്ന് ഏറ്റവുമൊടുവിൽ മോചിതമായ ഇന്ത്യൻ സംസ്ഥാനം ഗോവയാണ്
 • അവസാനമായി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം ആണ് ഗോവ
 • ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം ഗോവ
 • ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനം ഗോവയാണ് (രണ്ട് ജില്ലകൾ)
 • പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
 • ഗോവയിലെ പ്രധാന വരുമാനമാർഗമാണ് ടൂറിസം
 • ഗോമന്തരം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഗോവയാണ്
 • കിഴക്കിന്റെ പറുദീസ എന്ന വിശേഷണം ഉള്ള സംസ്ഥാനം ഗോവ
 • കിഴക്കിന്റെ മുത്ത്, സഞ്ചാരികളുടെ പറുദീസ എന്നീ പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം ഗോവയാണ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കരണത്തിന് വിധേയമായ സ്ഥലമാണ് ഗോവ (450 വർഷം)
 • പോർച്ചുഗീസുകാർ ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം 1510
 • പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച സൈനികനടപടി ഓപ്പറേഷൻ വിജയ്
 • ഗോവ വിമോചന ദിനം ഡിസംബർ 19
 • വാസ്ഗോഡ ഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ആണ് ഗോവ
 • ഗോവ  വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി- വി കെ കൃഷ്ണമേനോൻ

https://www.facebook.com/psconlinestudy

 • അഗീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഗോവയാണ്
 • ഗോവ ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിയിൽ പെടുന്നു
 • അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരംവേദിയാണ് പനാജി
 • ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് മണ്ഡോവി
 • ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഗോവയിലാണ്
 • സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ഗോവയില്‍
 • ഗോവയുടെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത് പോര്‍വോറിം
 • ഇന്ത്യയിൽ ആദ്യമായി അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ടത് ഗോവയിലാണ്
 • ഏഷ്യയിലെ  ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത് – ഗോവയിൽ
 • ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം ഡംബോളിം
 • സർക്കാർ ഓഫീസുകളിൽ ഇമെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം -ഗോവ
 • എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ആണ് ഗോവ
 • നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം ഗോവയാണ്

LEAVE A REPLY

Please enter your comment!
Please enter your name here