കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. കഴിഞ്ഞതവണത്തേതു പോലെ സ്ഥാപനങ്ങളെ രണ്ട് കാറ്റഗറി ആയി തിരിച്ചാണ് ഇത്തവണയും വിക്ഞാപനം  പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. ബിരുദമാണ് യോഗ്യത പ്രായം 18-36. രണ്ടു കാറ്റഗറികളിലും  താല്പര്യമുള്ളവർ വെവ്വേറെ അപേക്ഷിക്കണം.

https://www.facebook.com/psconlinestudy

രണ്ടു കാറ്റഗറിയിലുമായി  മൂന്നുവർഷംകൊണ്ട് ആറായിരത്തിലേറെ നിയമനങ്ങൾ നടക്കാനിടയുണ്ട്. ആദ്യ കാറ്റഗറിയുടെ പഴയ റാങ്ക് പട്ടികയിൽ നിന്നും കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി വരെ 2550 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. ഈ പട്ടികയുടെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത എഴുന്നൂറോളം ഒഴിവുകൾ ബാക്കിയുണ്ട് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അവയിലേക്കുള്ള നിയമനശുപാർശ തയ്യാറാക്കുന്നത്.

അവസാന തിയ്യതി:നവംബര്‍ 15

ഈ പരീക്ഷയ്ക്കുള്ള വീഡിയോ ക്ലാസ്സുകള്‍: Click Here

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  

 

 

LEAVE A REPLY

Please enter your comment!
Please enter your name here